തിരുവനന്തപുരം: ആരാണ് അടുത്ത കെപിസിസി പ്രസിഡൻ്റ് ? കോൺഗ്രസിൻ്റെ വിജയരാശിയായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടർന്ന് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് ഒഴിവാകാൻ സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിനും മുൻപ്, അതായത് കൂറ്റൻ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നതിന് മുൻപ് തന്നെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് എങ്ങനെ സണ്ണി ജോസഫിനെ ഇറക്കിവിടാം എന്നത് സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങൾ ശ്രമം തുടങ്ങിയിരുന്നു. ഇടതുപക്ഷത്തിൻ്റെ കോടാലിയും അരഞ്ഞാണവും അടിവസ്ത്രവുമൊക്കെയായ, വേണമെങ്കിൽ ആർ എസ് എസിൻ്റെയും ബിജെപിയുടെയും കൗപീനമാകണമെങ്കിൽ അതിനപ്പുറവുമാകാനും തയാറുള്ള കൈരളി, റിപ്പോർട്ടർ, 24, 18, 44, മാതൃഭൂമി, ബിഗ്, സീറോ തുടങ്ങിയ ചാനലുകളെല്ലാം സണ്ണി ജോസഫിനെ തമസ്കരിക്കാനും ചർച്ചകളിൽ പങ്കെടുത്താൻ പേര് പരാമർശിക്കാനും പോലും തയാറാകാതെ അവരുടെ അജണ്ട സെറ്റ് ചെയ്തു വരികയായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ കോട്ടക്കൊത്തളങ്ങളിലെ അടിസ്ഥാനം പോലും തകർത്ത് കോൺഗ്രസ് മുന്നേറ്റം, ഒടുവിൽ നിയമസഭയിൽ 103 സീറ്റ് പിടിച്ച് സിപിഎമ്മിൻ്റെ കോട്ടകളുടെ അടിത്തറ വരെ തകർത്ത വിജയം എന്നിവ നേടിക്കൊടുത്തിട്ടും സണ്ണി ജോസഫ് എന്ന കോൺഗ്രസ് പ്രസിഡൻ്റിനെ തമസ്കരിക്കാൻ മാധ്യമ- സിപിഎം- ബിജെപി ലോബി പ്രത്യേക ശ്രദ്ധ നൽകി. ഈ ലോബിയിങ്ങിനെ കോൺഗ്രസിലെ വാ പോയ ചില കൂറ്റൻ കോടാലികൾ രഹസ്യമായി പിന്തുണച്ചു. അല്ലങ്കിൽ നോക്കി നിന്ന് രസിച്ചു. കാരണം 200 ശതമാനം വിജയിച്ച്, സുരക്ഷിതവും മാന്യവുമായ നിലയിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ പ്രസിഡൻ്റായി വാഴാൻ പല കോടാലികളും കുപ്പായമിട്ടു തുടങ്ങിയിരിക്കുന്നു. പേടിക്കാനില്ലല്ലോ? എന്നാൽ തോറ്റമ്പി നാണംകെട്ട് മൂലക്കായ സാക്ഷാൽ ആലക്കാടൻ വിജയൻ്റെ ഉഡായിപ്പ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും അതിൻ്റെ എംഡിഎം യെ തോൽപ്പിക്കുന്ന വളിച്ചു നാറിയ ദുർഗന്ധം പിടിച്ച ആശയ ലഹരി ബാധിച്ച് ഡി അഡിക്ഷന് പോലും സാധ്യതയില്ലാത്ത അടിമകളും സ്ഥിരം സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തി നാടിൻ്റെ സമാധാനം കെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ അതിനെ നേരിടാൻ കരുത്തും ആർജവവും പോരാട്ട വീര്യവുമുള്ള ഒരു കെപിസിസി പ്രസിഡൻ്റിനെയാണ് കോൺഗ്രസിനാവശ്യം. അല്ലാതെ സിപിഎം സെക്രട്ടറി എം.വി.അപ്പം ഗോവിന്ദൻ്റെ നിലവാരത്തോട് തായം കളിക്കാൻ പറ്റുന്ന ഒരു ഓഞ്ഞ നേതൃത്വത്തെ കോൺഗ്രസിന് ആവശ്യമില്ല. ഒരു നിര പുതുതായി വരട്ടെ. ആലക്കാൻ വിജയൻ്റെ ഉടായിപ്പ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും രാജീവ് ചന്ദ്രശേഖരൻ്റെ അദാനി ജനതാ പാർട്ടിയും ഒക്കെ നടത്തുന്ന മാഫിയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും നേരിടാനും തകർക്കാനും വിജയിക്കാനും പുതിയ നേതൃത്വം, യുവ നേതൃത്വം കോൺഗ്രസിന് ആവശ്യമാണ്. രാഷ്ട്രീയമായും നിയമപരമായും തെരുവിലും രാഷ്ട്രീയ മാഫിയകളെ നേരിടാൻ കഴിയുന്ന നേതൃത്വമാണ് വേണ്ടത്. ഈ ആശയത്തിന് തടയിടാനും കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനും നാടിനെ കൂട്ടിച്ചോറാക്കാനും വേണ്ടിയാണ് കൈരളി, റിപ്പോർട്ടർ, 24, 18, 44, മാതൃഭൂമി, ബിഗ്, സീറോ പേട്ടു ചാനലുകളെ മറയാക്കി വിജയൻ - സംഘി ലോബി ശ്രമിക്കുന്നത്. അതിനവർ നടത്തുന്ന ലോബിയിങ്ങിനും ട്രെൻഡ് സെറ്റിങ്ങിനും പ്രചാരണ അജണ്ടകൾക്കും കോൺഗ്രസ് തല വച്ച് കൊടുക്കരുത്. ഇവിടെ മാത്യു കുഴൽ നാടൻ, ചാണ്ടി ഉമ്മൻ തുടങ്ങി ആശയാദർശ പോരാട്ട വീര്യമുള്ള പുത്തൻ നേതൃത്വം നിലവിലുണ്ട്. കെപിസിസി പ്രസിഡൻറ് സ്ഥാനം ഈ ഘട്ടത്തിൽ മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാണ് പാർട്ടിക്ക് നല്ലത്. സ്വന്തം വീട്ടുപേരു പോലും പറയാൻ മടിച്ച് നാടിൻ്റെ പേരിൻ്റെ മറവിൽ സകല ക്രിമിനലിസവും കയ്യാളി നടന്ന് ജനത്തെ തെറ്റദ്ധരിപ്പിച്ച് മുഖ്യമന്ത്രിയായി നടന്ന് കൊള്ളകൾ നടത്തിയ ആലക്കാടൻ വിജയൻ്റെ മാത്രമല്ല, ഭാര്യയുടെയും മക്കളുടെയും വരെ ജാതകം ജനത്തിന് മുന്നിൽ വലിച്ചിട്ട് കീറി ഭിത്തിയിലൊട്ടിച്ചു കൊടുത്ത നിയമജ്ഞൻ കൂടിയാണ് മാത്യു കുഴൽ നാടൻ. തൈക്കണ്ടി വീണയെന്ന മാസപ്പടിക്കാരിയുടെ ഹിസ്റ്ററി ജനങ്ങളുടെ മുന്നിലെത്തിച്ച്, പിന്നീട് കരിമണൽ ലോബിയെ കീറിയെടുത്ത മാത്യുവാണ് ഇപ്പോൾ കെപിസിസി പ്രസിഡൻ്റാകാൻ ഏറ്റവും യോജിച്ച വ്യക്തിയെന്നാണ് ജനം വിലയിരുത്തുന്നത്.
ലളിതമായി പറഞ്ഞാൽ
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസിൽ സംഘടനാതല പുനഃസംഘടനയ്ക്ക് സാധ്യത ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേര് മുൻനിരയിൽ ഉയരുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സൂചനയുണ്ട്. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകളോടെയാണ് പുതിയ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്.
സംസ്ഥാന കോൺഗ്രസിന്റെ ഭാവി നേതൃത്വം യുവജന സ്വീകാര്യതയുള്ളതും ആധുനിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളതുമായ ഒരാളുടെ കൈകളിൽ ഏൽപ്പിക്കണമെന്ന ശക്തമായ അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളിൽ ഉയരുന്നതെന്നാണ് വിവരം. അതോടൊപ്പം സാമൂഹിക-സാമുദായിക സമവാക്യങ്ങളും നിർണായക ഘടകമായി പരിഗണിക്കപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പരിഗണിച്ചതും മന്ത്രിസഭയിൽ മുന്നോക്ക ഹൈന്ദവ വിഭാഗങ്ങൾക്ക് വലിയ പ്രാതിനിധ്യം ലഭിച്ചതുമെത്തുടർന്ന് ലാറ്റിൻ ഉൾപ്പെടെയുള്ള വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ അസംതൃപ്തി ഉയർന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം സ്വീകാര്യത നേടിയ യുവമുഖമായ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
സാങ്കേതിക വിജ്ഞാനവും ലോകോത്തര അക്കാദമിക് പശ്ചാത്തലവും മികച്ച രാഷ്ട്രീയ ഇടപെടലുകളും ഒരുമിച്ചുള്ള നേതാവെന്ന നിലയിൽ മാത്യു കുഴൽനാടൻ കോൺഗ്രസിന്റെ പുതിയ തലമുറ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിരിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു. യുവാക്കളെയും കർഷകരെയും കുടിയേറ്റ മേഖലയെയും ഒരുപോലെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ നേതൃസാന്നിധ്യമാണ് അദ്ദേഹമെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.
കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയും മാത്യു കുഴൽനാടന് ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാർട്ടി സംഘടനയെയും സർക്കാരിനെയും ഒരേ ദിശയിൽ മുന്നോട്ട് നയിക്കാൻ കഴിവുള്ള നേതാവാണ് മാത്യു കുഴൽനാടൻ എന്ന വിലയിരുത്തലും ശക്തമാകുന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാർട്ടി നേതൃത്വവും സർക്കാരും പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകളിൽ സഞ്ചരിച്ച അനുഭവം ആവർത്തിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ പ്രവർത്തകരെയും നേതൃത്വത്തെയും ജനങ്ങളെയും ഒരുപോലെ കൂട്ടിയിണക്കാൻ കഴിയുന്ന ശക്തനായ സംഘാടകൻ കെപിസിസിയുടെ തലപ്പത്ത് എത്തണമെന്ന ആവശ്യം ശക്തമാണ്.
യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ പാർട്ടിയെ കൂടുതൽ ജനകീയമാക്കാനും യുവജനങ്ങളോട് കൂടുതൽ അടുപ്പിക്കാനും കഴിയുന്ന നേതാവായി മാത്യു കുഴൽനാടൻ ഉയർന്ന് വരുന്നത് കോൺഗ്രസിന് പുതിയ ഊർജം പകരുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.
Mathew Kuzhalnadan KPCC President? We need a leadership that fights fearlessly. We need a generational change























